കേരള ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലയിൽ കരിദിനം ആചരിച്ചു

Advertisement

കൊല്ലം. കേരള ഗസ്റ്റഡ് ഓഫീസേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ കരിദിനം ആചരിച്ചു.ആനുകുല്യ നിഷേധനത്തിനെതിരെ പ്രതിഷേധ സൂചകമായി കേരളത്തിലെ ഗസറ്റഡ് മേഖലയിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും കറുത്ത ബാഡ്ജ് ധരിച്ചാണ് ശനിയാഴ്ച ഓഫീസുകളിൽ ഹാജരായത്.സംസ്ഥാനത്തെ
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ലഭിച്ചിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണെന്ന് യൂണിയൻ

ആരോപിച്ചു.സർക്കാർ ജീവനക്കാർക്ക് അഞ്ചു വർഷം മുമ്പ് ലഭിച്ച ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയും ഇതുവരെ നൽകിയിട്ടില്ല.ലീവ് സറണ്ടർ മരവിപ്പിച്ചിട്ട് നാളുകൾ ഏറെയായി.ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ്‌ ഡോ.ഷിജു മാത്യു ഉദ്ഘാടനം ചെയ്തു.നേതാക്കളായ ടി.എം ഫിറോസ്,ആർ വിനോദ് കുമാർ,എം.എസ് രാകേഷ്,എം.ബി ബിനോയ്‌,എസ്.സജീവ്,ജി.ശ്രീഹരി, ബിജി ഗോപിനാഥ്,ടി.എച്ച് ഫൈസൽ ഷിബു.എസ് എന്നിവർ നേതൃത്വം നൽകി.

Advertisement