ശാസ്താംകോട്ട. സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിൽ വിവിധ പരിപാടികളോടെ അന്തരാഷ്ട്ര സഹകരണ ദിനം ആചരിച്ചു.എല്ലാ സംഘങ്ങളിലും സർക്കിൾ യൂണിയൻ ഓഫീസിലും രാവിലെ പതാക ഉയർത്തി. ഉച്ചക്ക് രണ്ട് മണിക്ക് സെമിനാർ നടന്നു.സഹകരണം സുസ്ഥിര വികസനത്തിന് എന്ന വിഷയത്തിലുള്ള സെമിനാറും സ്റ്റാമ്പ് പ്രകാശനവും സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വ. ടി മോഹനൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന യൂണിയൻ പ്രതിനിധി ബി ഹരികുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവും ഭരണ സംവിധാനവും എന്ന വിഷയത്തിൽ ടി വിജയകുമാർ ക്ലാസ്സ് നയിച്ചു . സർക്കിൾ യൂണിയൻ അംഗം കെ കുമാരൻ, ബിനോയ്,അസിസ്റ്റൻ്റ് രജിസ്ട്രാർ ഇൻ ചാർജ് ജെ ശോഭന , സൂപ്രണ്ട് എൻ രതീഷ് , ബിന്ദു ആർ ,സന്തോഷ് എന്നിവർ സംസാരിച്ചു.