പുനലൂര്‍. പുനലൂരില്‍ പനിബാധിച്ച് ഒന്നര വയസുകാരന്‍ മരിച്ചു. കറവൂര്‍ വല്യഴികത്ത് വീട്ടില്‍ ഗോകുല്‍ സുനില്‍- ശ്രീജ ദമ്പതികളുടെ മകന്‍ അദ്വൈത് (കണ്ണന്‍) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വയറുവേദനയും പനിയുമായി എത്തിച്ച അദ്വൈതിനെ മരുന്ന് നല്‍കി തിരികെ അയക്കുകയായിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ കുഞ്ഞിന് പാല്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ആറുമാസം മുന്‍പ് കുടല്‍ സംബന്ധമായ അസുഖത്തിന് കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും ഇതിനെ തുടര്‍ന്ന് കുഞ്ഞിന് നിരന്തരം പനിയും വയറുവേദനയും ഉണ്ടാകാറുണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.