കലയ്ക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒ പി സൗകര്യം വിപുലമാക്കിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആറര ലക്ഷം രൂപയും പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപയും ഉള്‍പ്പെടുത്തി ഡോക്ടര്‍മാരുടെയും രണ്ട് നേഴ്സുമാരുടെയും അധിക സേവനം ഉപയോഗപ്പെടുത്തിയാണ് സൗകര്യം വിപുലീകരിക്കുന്നത്. നിലവില്‍ ഉച്ചയ്ക്ക് രണ്ടുവരെയുള്ള ഒ പി ഇനിമുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അധ്യക്ഷനായി.
മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, ജില്ലാ പഞ്ചായത്ത് അംഗം ആശാ ദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ദസ്തക്കീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സദാനന്ദന്‍ പിള്ള, പൂതക്കുളം വൈസ് പ്രസിഡന്റ് വി ജെ ജയ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാര്‍, സെക്രട്ടറി ആര്‍ രാജേഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. .