കൊല്ലം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യ്തു. കുഴിയം, ആപ്പോലിതാഴത്ത് വീട്ടില്‍, സുമേഷ് (29) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ ഒരു ദിവസം രാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പിന്നീട് പെണ്‍കുട്ടിയില്‍ നിന്നും പീഡനവിവരം മനസ്സിലാക്കിയ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമത്തിലേയും ഇന്ത്യന്‍ശിക്ഷാ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത ഈസ്റ്റ് പോലീസ് പ്രതിയെ പിടികൂടുകയും ചെയ്യ്തു.
കുണ്ടറ പോലീസ് സ്റ്റേഷന് പരിധിയില്‍ 2017 മുതല്‍ പോക്സോ കേസ് ഉള്‍പ്പടെ ആറോളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരവും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെയും എസ്.ഐ വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.