കൊട്ടാരക്കര .ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിയെ വീൽ ചെയർ നൽകാതെ ജീവനക്കാർ പടി കയറ്റി വിട്ടതിനെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചതായി പരാതി. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊട്ടാരക്കര കുറമ്പാലൂർ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. എന്നാൽ , വീൽചെയർ നൽകിയില്ലെന്ന ആരോപണം തെറ്റാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
കൊട്ടാരക്കര കുറമ്പാലൂർ സ്വദേശി രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് എത്തിച്ചത്.
തുടർന്ന് കിടത്തി ചികിത്സ നൽകാൻ ഡോക്ടർ നിർദേശിക്കുകയാരുന്നു. താഴെ കിടക്കയില്ലാത്തതിനാൽ മുകളിലത്തെ നിലയിലെ വാർഡിലേക്ക് രോഗിയെ കൊണ്ടുപോകാൻ ജീവനക്കാർ നിര്‍ദേശിക്കുകയായിരുന്നു. വീൽചെയർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ നൽകിയില്ലെന്നുo തുടർന്ന് മുകളിലേക്കുള്ള പടികൾ കയറുന്നതിനിടെ രാധാകൃഷ്ണൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നുവെന്നുo രാധാകൃഷ്ണൻ്റെ മകൻ അഭിത്തിത്ത് പറഞ്ഞു.
തുടർന്ന് മൃതദേഹം താഴേക്ക് എത്തിക്കാൻ ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ആരും സഹായിച്ചില്ലെന്നും അച്ഛന്‍റെ മൃതദേഹം ചുമന്നാണ് താഴേക്ക് എത്തിച്ചതെന്നും മകൻ മകനായ അഭിജിത്ത് പറഞ്ഞു. റാമ്പ് പോലും തുറന്നു നല്‍കിയില്ലെന്നാണ് ആക്ഷേപം.
ജീവനക്കാരുടെ അനാസ്ഥയാണ് രാധാകൃഷ്ണൻ്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ
പോലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.എന്നാൽ വീൽ ചെയര്‍ നൽകിയില്ലെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.ബന്ധുക്കൾ പടികൾ വഴി രാധാകൃഷ്ണനെ കൊണ്ടു പോവുകയിരുന്നുവെന്നുo മരണകാരണം എന്തെന്ന് പരിശോധിച്ചാൽ മാത്രമേ അറിയൂവെന്നും സൂപ്രണ്ട് പറഞ്ഞു.