കൊട്ടാരക്കര: കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വയോധികന്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വാര്‍ഡിലേക്കുള്ള പടവുകള്‍ കയറവെ കുഴഞ്ഞു വീണു മരിച്ചു. നെടുവത്തൂര്‍, കുറുമ്പാലൂര്‍ അഭിജിത് മഠത്തില്‍ ആര്‍. കെ. തിരുമേനി എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍ (56)ആണ് കുഴഞ്ഞു വീണ് ആശുപത്രിയില്‍ വച്ചു തന്നെ മരണപ്പെട്ടത്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മകനൊപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രാധാകൃഷ്ണന്‍ എത്തിയത്. ചികിത്സയില്‍ ഇന്‍ജക്ഷന് ശേഷം വാര്‍ഡിലേക്ക് മാറ്റാനായി വീല്‍ ചെയറിലേക്ക് കൊണ്ട് പോയെങ്കിലും വാര്‍ഡിലേക്കുള്ള വാതില്‍ തുറന്നു നല്കാഞ്ഞത് മൂലം രോഗവസ്ഥയിലായിരുന്ന രാധാകൃഷ്ണന്‍ പടവുകള്‍ നടന്നു കയറുകയായിരുന്നു. ചികിത്സയില്‍ പിഴവും അനാസ്ഥയും ഉണ്ടെന്ന് കാണിച്ച് മകന്‍ കൊട്ടാരക്കര പോലീസിലും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും പരാതി നല്‍കി. ഭാര്യ: ഉമ. മക്കള്‍: അഭിരാമി, അഭിജിത്, മരുമകന്‍: അനുരാജ്.