ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

Advertisement

കുണ്ടറ. വിദേശത്ത് ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് പണം തട്ടിയ ആള്‍ അറസ്റ്റില്‍. പെരിനാട്, ചാത്തിനാകുളം തൈക്കാവിന് സമീപം ബീമാ മന്‍സ്സിലില്‍ മാഹിന്‍ ഷാ (29) ആണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. കുണ്ടറ വെള്ളിമണ്‍ ചേരിയില്‍ താമസിക്കുന്ന യുവാവിന് സൗദി അറേബ്യയില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 80,000 രൂപ പലതവണകളിലായി കൈപ്പറ്റി വഞ്ചിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Advertisement