തെരുവുനായ ആക്രമണം തടയാൻ ഊർജ്ജിതമായ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് , ജെ ചിഞ്ചുറാണി

Advertisement

ശാസ്താംകോട്ട. കേരളത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന തെരുവുനായ ആക്രമണം തടയാൻ ഊർജ്ജിതമായ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ബാലവേദി ശൂരനാട് മണ്ഡലം നേതൃക്യാമ്പ് ആനയടി എൽ പി എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . കേരളത്തിൽ നാലു ലക്ഷം തെരുവു നായ്ക്കളും എട്ടു ലക്ഷം വീട്ടിൽ വളർത്തുന്ന നായ്ക്കളുമുണ്ട്. എന്നാൽ ഇന്ന് തെരുവു നായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരികയാണ്. തെരുവു നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സിൻ നൽകണം. ഈ വാക്സിൻ സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് അടിയന്തിരമായി ലൈസൻസ് എടുക്കുന്നതിനും എല്ലാവരും തയ്യാറാകണം. സാംസ്കാരിക സംഘടനകളിലൂടെ വളർന്നു വരുന്ന തലമുറ ഇന്ന് സമൂഹത്തിൽ വലിയ സ്ഥാനങ്ങളിൽ എത്തുന്നതായി കാണാൻ കഴിയുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ എസ് അനിൽ അധ്യക്ഷനായിരുന്നു. ആർ എസ് അനിൽ, കെ സി സുഭദ്രാമ്മ, ആർ സുന്ദരേശൻ, മനു പോരുവഴി എന്നിവർ സംസാരിച്ചു. ജെ അലക്സ് സ്വാഗതം പറഞ്ഞു.
ക്യാമ്പിന് കുമാരി കീർത്തന ക്യാമ്പ് ലീഡറും അഭിനവ്, വിഷ്ണു എന്നിവർ ഡെപ്യൂട്ടി ലീഡറുമായി പ്രവർത്തിച്ചു. കളിയും – ചിരിയും എന്ന ക്ലാസ് ബാലവേദി സംസ്ഥാന രക്ഷാധികാര സമിതി അംഗം അബു കുളക്കടയും, പാടാം – പഠിക്കാം എന്ന ക്ലാസ് ആർ മദന മോഹനനും നയിച്ചു. ജില്ലാ രക്ഷാധികാരി ക്യാമ്പ് അവലോകനവും ക്യാമ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. മണ്ഡലത്തിലെ പത്ത് മേഖലാ ക്യാമ്പുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത് ഭാരവാഹികളായി
വിശാൽ (പ്രസിഡന്റ്) ദുർഗ്ഗ, പ്രണവ് , അൽത്താഫ് (വൈസ് പ്രസിഡന്റ് മാർ ) അഭിനവ് (സെക്രട്ടറി ) പ്രവീണ, ശബാന, സൂര്യ ജിത്ത് (ജോ സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement