അയണിവേലി കുളങ്ങരയിലെ അനധികൃത ഖനനത്തിനെതിരെ പ്രാദേശിക ഹർത്താലും ബഹുജന മാർച്ചും

Advertisement

കരുനാഗപ്പള്ളി.അയണിവേലി കുളങ്ങരയിലെ അനധികൃത ഖനനത്തിനെതിരെ പ്രാദേശിക ഹർത്താലും ബഹുജന മാർച്ചും സംഘടിപ്പിക്കുന്നു. അയണിവേലി കുളങ്ങര വില്ലേജിലെ ഐആര്‍ഇ യുടെ അനധികൃത ഖനനത്തിനെതിരെ ജൂലൈ 5 ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ.

രണ്ട് മാസത്തോളമായി അനിശ്ചിതകാല സമരം നടന്നു വരുന്നെങ്കിലും നഗരസഭയുടെ നിഷേധാത്മക നിലപാടിനെതിരെയാണ് പ്രാദേശിക ഹർത്താലും നഗരസഭയിലേക്ക്‌ മാർച്ചും നടത്തുന്നത്.കഴിഞ്ഞ 11 വർഷമായി സമരസമിതി ഖനനത്തിനെതിരെ പ്രതിഷേധ സമരത്തിലാണെങ്കിലും ഖനനമാരംഭിച്ച ശേഷമാണ് അനിശ്ചിതകാല സമരം തുടങ്ങിയത്.നിരവധി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക ഹർത്താലിനോടനുബന്ധിച്ച് നഗരസഭയിലേക്ക് നടത്തുന്ന ബഹു ജന മാർച്ച് പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്യും

Advertisement