പട്ടകടവ് .മണിപ്പൂരിന്റെ വേദനയില്‍ പ്രതിഷേധിച്ച് തിരുബാലസഖ്യത്തിന്റെ മനുഷ്യചങ്ങലയും സമാധാനപ്രാര്ഥനയും നടന്നു. മണിപ്പൂരില്‍ ഗോത്രകലാപങ്ങളുടെ മറവില്‍ ക്രൈസ്തവജനതക്കുമേല് അക്രമങ്ങള്‍ അരങ്ങേറുന്നതായും അതിന് തടയിടാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇടവക വികാരി ഫാ.മനോജ് ആന്റണി,സിസ്റ്റര്‍ ഐറിന്, ഇടവകഭാരവാഹികള്, മതബോധന അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.