തിരുവല്ല: സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻറ് കേണൽ രത്നസുന്ദരി എന്നിവർ നയിച്ച കവടിയാർ മാനിഫെസ്റ്റോയുടെ ഭാഗമായുള്ള സംസ്ഥാന തല പദയാത്രയുടെ തിരുവല്ല ഡിവിഷനിലെ പര്യടനം പൂർത്തീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി തിരുവല്ല ഡിവിഷനിൽ നടന്ന പദയാത്ര ഘോഷയാത്രയോടെയാണ് കുമ്പനാട് കടപ്രയിൽ സമാപിച്ചത്.
രാവിലെ സെൻട്രൽ ചർച്ചിൽ സാൽവേഷൻ ആർമി 159-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ശുശ്രൂഷയിൽ കേണൽ രത്നസുന്ദരി പതാക ഉയർത്തി. ഡിവിഷണൽ കമാൻഡർ മേജർഒ പി ജോൺ അധ്യക്ഷനായി. സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം ,
എബനേസർ ഐസക്ക്, ക്യാപ്റ്റൻ ഇ.എം വിനോദ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് കോട്ടൂർ, കീഴ് വായ്പൂർ, വെണ്ണിക്കുളം, മടത്തും ഭാഗം എന്നിവിടങ്ങൾ സന്ദർശിച്ചു. പദയാത്രാ ടീം അംഗങ്ങളായ ലെഫ്.കേണൽ സജുഡാനിയേൽ, മേജർ ജസ്റ്റിൻ രാജ്, മേജർ ഇ.കെ.ടൈറ്റസ്, ക്യാപ്റ്റൻ അജേഷ് കുമാർ, എബനേസ്സർ ഐസക്ക്, ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ എന്നിവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു. കടപ്ര സാൽവേഷൻ ആർമിക്കു വേണ്ടി പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിൻ്റെ ശിലാസ്ഥാപനവും സംസ്ഥാനാധിപൻ നിർവ്വഹിച്ചു.ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ക്യാപ്റ്റൻ റെജി എം എസ്, ലെഫ്’ .ബിജു ജി, മേജർ പി ജി ചാക്കോ, സാം മാത്യു, മേജർ ജോൺ ജോസഫ്, മേജർ ഏലിക്കുട്ടി ജോയി, മേജർ ലീലാമ്മ സ്റ്റീഫൻ, ക്യാപ്റ്റൻ സരിത റെജി എന്നിവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി.
പാറശാല മുതൽ മലബാർ വരെയുള്ള സാൽവേഷൻ ആർമിയുടെ ദേവാലയങ്ങളും, സ്ഥാപനങ്ങളും സന്ദർശിച്ച് സഭാ അംഗങ്ങളെ നേരിൽ കാണുന്നതിനുമായിട്ടാണ് പര്യടനം സംഘടിപ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട ,കോട്ടയം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന
തിരുവല്ല ഡിവിഷനിലെ 33 ദേവാലയങ്ങളും 6 സ്ഥാപനങ്ങളിലും പദയാത്ര സംഘം സന്ദർശിച്ചു. ജൂലൈ 27 ന് തിരുവനന്തപുരത്ത് പദയാത്ര സമാപിക്കും.