കരുനാഗപ്പള്ളി.സ്കൂൾ വിദ്യാത്ഥിനിയെ പീഡിപ്പിച്ച അതിഥിതൊഴിലാളി പോലീസ് പിടിയിൽ. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബാലകൃഷ്ണപുരത്ത് രാമറാവു മകൻ സൂര്യ എന്ന ജട്ടു നീലകണ്ഠന്‍(24) ആണ് കരുനാഗപ്പള്ളി പോലീ സിന്റെ പിടിയിലായത്. റോഡ് നിർമ്മണ ജോലിക്കായി കേരളത്തിലെത്തിയ പ്രതി പെൺകുട്ടിയെ പരിചയപെടുകയും സമൂഹമാധ്യമം വഴി പ്രണയബന്ധം സ്ഥാപിക്കുകയുമായിരുന്നു. ഈ ബന്ധം വീട്ടുകാർ എതിർത്തതോടെ പെൺകുട്ടി ജൂലൈ 1-ാം തീയതി രാത്രി വീട് വിട്ടിറങ്ങുകയും പ്രതിയുടെ താമസസ്ഥല ത്തുകയുമായിരുന്നു. ഇവിടെ നിന്ന് പ്രതി പെൺകുട്ടിയെ തിരുവനന്തപുര ത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. രക്ഷിതാക്കളുടെ പരാതി യുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും തിരുവനന്തപുരത്തുനിന്ന് കണ്ടത്തി.
കരുനാഗപ്പള്ളി എസിപി വി.എസ്. പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജാതൻ പിള്ള, സമീർ, ഷാജിമോൻ, കലാദരൻ പിള്ള, എസ്.സിപിഒ രാജീവ്, സിപി ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.