സംരക്ഷിക്കാൻ ആരും ഇല്ലാത്ത വയോധികയെ അഗതി മന്ദിരത്തിൽ എത്തിച്ചു

Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ വേങ്ങ കിഴക്ക്, ഗൗരി സദനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഗൗരിക്കുട്ടി (70) എന്ന വയോധികയാണ് അഗതി മന്ദിരത്തിൽ എത്തിച്ചത്.ഭർത്താവ് മരിച്ചുപോയതിനാൽ മക്കൾ ആരും ഇല്ലാത്ത ഇവർ 7 സെന്റ് ഭൂമിയിൽ പണിതീരാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിൽ സ്ഥിരം ജോലിയുണ്ടായിരുന്ന ഇവർ ക്ക് റിട്ടയേർഡ് ആയ പെൻഷൻ ആയിരുന്നു ഏക ആശ്രയം. വീടും വസ്തുവും ജപ്തിയിൽ ആണെന്നാണ് ഈ അമ്മ പറയുന്നത്.ഒരു വർഷമായി സ്ട്രോക് ബാധിച്ച് ഒരു കാലിനും കൈയ്ക്കും സ്വാധീനമില്ലാത്ത അവസ്ഥയിൽ ആയിരുന്നു ഇവരുടെ ജീവിതം.ഒരാളുടെ സഹായം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആയപ്പോൾ ഒരു വർഷമായി പടിഞ്ഞാറേ കല്ലട ഭാഗത്തുള്ള ചില ബന്ധുക്കൽ നോക്കുക യായിരുന്നു .തുടർന്ന് ചില ബന്ധുക്കൾ ജീവകാരുണ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു,ഫയർഫോഴ്സിലെ ഉദ്യോഗസ്ഥൻ മനോജ്, എന്നിവർ ചേർന്ന് ശാസ്താംകോട്ട പോലീസിന്റെ സഹായത്തോടുകൂടി വർക്കലയിൽ ഉള്ള സ്ത്രീകളെ സംരക്ഷിക്കുന്ന പുനർജനനി എന്ന അഭയ കേന്ദ്രത്തിൽ എത്തിച്ചു. അഭയ കേന്ദ്രം ചെയർമാൻ ട്രോസി ജയൻ, മാനേജർ മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement