മൈനാഗപ്പള്ളി. പബ്ലിക് മാർക്കറ്റിന് സമീപം ആനക്കാരന്റയ്യത്ത് വടക്കതിൽ സുരേന്ദ്രന്റെ വീടിന്റെ അടുക്കളഭാഗമാണ് തകർന്നു വീണത്.
ഈ സമയം അടുക്കളയിലുണ്ടായിരുന്ന സുരേന്ദ്രനും സഹോദരന്റെ മകനും അൽഭുതകരമായിട്ടാണ് രക്ഷപെട്ടത്. വീട് തകരുന്ന ശബ്ദംകേട്ട് പുറത്തേക്ക് ഓടിയില്ലായിരുന്നെങ്കില്‍ ഇവരും ഭിത്തിക്ക് അടിയില്‍ പെടുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഈ തകർച്ചയോടെ വീടിന്റെ മറ്റു ഭിത്തികൾക്കും വിള്ളലുണ്ടായിട്ടുണ്ട്.