സാൽവേഷൻ ആർമി സ്ഥാപകർ ദിനം ആഘോഷിച്ചു

Advertisement

കാട്ടാക്കട: സാൽവേഷൻ ആർമിയുടെ 159-ാമത് സ്ഥാപകർ ദിനം കാട്ടാക്കട ഡിവിഷൻന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കൂവളശേരി സഭയിൽ നടന്ന യോഗത്തിൽ ഡിവിഷണൽ കമാൻഡർ മേജർ ജി ജെയിംസ് അധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് പ്രിൻസിപ്പൽ മേജർ ജോസ് പി മാത്യു മുഖ്യ പ്രഭാഷണം നടത്തി. എസ്എസ്എൽസി ,പ്ലസ് ടു വിജയികൾക്ക് അനുമോദനവും നൽകി. മേജർ ബി സാലു, മേജർ എസ് ശാമുവേൽ കുട്ടി, മേജർ പരിമളം ജെയിംസ്, സാബു , മേജർ കെ.രാജൻ, മേജർ.ജോൺ കെ സൈലസ്, മേജർ ലിസ്സി രാജൻ, മേജർ പ്രിയാ ജോൺ,എന്നിവർ ആശംസകൾ നേർന്നു.
കാട്ടാക്കട സെൻട്രൽ ചർച്ചിൽ നടന്ന സ്ഥാപകർ ദിനാഘോഷത്തിൽ കോർ ഓഫീസർ ലെഫ്.സാം പി വർഗ്ഗീസ് പതാക ഉയർത്തി.

Advertisement