ശക്തമായ മഴയിൽഅക്വേഷ്യ മരം കടപുഴകി വീണു

Advertisement

കടമ്പനാട്.പുല്ലാഞ്ഞി വിള ജംഗ്ഷനിൽ കെ ഐ പി റോഡിലാണ് മരം വീണത്. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. മരം വീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മരം റോഡിന്റെ മുകളിലൂടെ തൊട്ടടുത്തുള്ള വീടിന്റെ മതിലിന്റെ മുകളിലും വീണ് കിടക്കുകയായിരുന്നു നാട്ടുകാർ ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ ഓളം പരിശ്രമിച്ചാണ് മരം മുറിച്ചു മാറ്റിയത്. ഗ്രേഡ് എ. എസ്. റ്റി. ഒ .സജീവ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് ആർ, ഷിനാസ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഷാനവാസ്, ഹോം ഗാർഡ് ശിവപ്രസാദ് ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement