കരുനാഗപ്പള്ളി . വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു.തൊടിയൂർ, വെളുത്ത മണലിന് സമീപം പുളിക്കകത്ത് ബഷീറിൻ്റെ മകൻ ഉബൈദ് (19) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ എല്‍ഇഡി ബൾബ് റിപ്പയർ ചെയ്യുന്നതിനിടയിലാണ് ഷോക്കേറ്റത്. സമീപത്തെ മുറിയിൽ നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ പിതാവ് കാണുകയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഉബൈദ് എൻട്രൻസ് കോച്ചിംഗ് ന് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.