കുന്നത്തൂരിൽ പൊതുശ്മശാനം വേണം; സ്വാശ്രയ ചാരിറ്റബിൾ സൊസൈറ്റി

Advertisement

കുന്നത്തൂർ: കുന്നത്തൂർ താലൂക്കിൽ പൊതുശ്മശാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ലൈഫ് പദ്ധതി പ്രകാരംലഭിച്ച നാലും അഞ്ചും സെൻറ് ഭൂമിയിൽ വീട് വച്ച് താമസിക്കുന്നവരും സ്ഥലപരിമിതി മൂലം
ബുദ്ധിമുട്ടുന്നവർക്കും മൃതദേഹസംസ്കരണം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് സ്വാശ്രയ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ തോട്ടം ജയനും സെക്രട്ടറി ബി.അശ്വിനികുമാറും പറഞ്ഞു. നേരത്തെ സ്മാശനത്തിനുവേണ്ടി കുന്നത്തൂർ പഞ്ചായത്ത്‌ വിലകൊടുത്തു വസ്തു വാങ്ങിയിരുന്നു. അത് പിന്നീട് പ്രാദേശിക എതിർപ്പുകൾ ഉയർത്തിക്കാട്ടി സാംസ്‌കാരിക നിലയത്തിനായി ഉപയോഗിക്കുകയാണ്. ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കുന്ന് കൂട്ടുന്നതല്ലാതെ മറ്റ് പറയത്തക്ക സാംസ്‌കാരിക പ്രവർത്തനങ്ങളൊന്നും അവിടെ നടക്കുന്നില്ല. മാറിയ കാലഘട്ടത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഗ്യാസ് അല്ലെങ്കിൽ ഇലക്ട്രിക് ശ്മശാനം പഞ്ചായത്തിൽ സ്ഥാപിക്കണം എന്ന് ഇരുവരും ആവശ്യപ്പെട്ടു.

Advertisement