ജില്ലയില്‍ കാലവര്‍ഷം ശക്തമായതോടെ ജൂലൈ ഒന്നു മുതല്‍ ഇന്നലെ വരെ 44,34,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 17 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 6,12,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൊല്ലം- അഞ്ച്, കരുനാഗപ്പള്ളി- രണ്ട്, കൊട്ടാരക്കര- അഞ്ച്, കുന്നത്തൂര്‍- ഒന്ന്, പുനലൂര്‍- രണ്ട്, പത്തനാപുരം- രണ്ട് എന്നിങ്ങനെയാണ് താലൂക്ക്തലത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ഇതുവരെ 102.66 ഹെക്ടര്‍ കൃഷിയിടങ്ങളാണ് നശിച്ചത്. 159 കര്‍ഷകര്‍ക്ക് 18.61 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി. കെഎസ്ഇബിക്ക് 19.61 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായി.