കരുനാഗപ്പള്ളി. കരുനാഗപ്പള്ളി 66 kV സബ് സ്റ്റേഷൻ 110 kv സബ് സ്റ്റേഷൻ ആയ് ഉയർത്തുന്നതൊന്നുള്ള പ്രവർത്തി 90 ശതമാനം പൂർത്തിയാക്കുകയും റെയിൽവേയുടെ NOC ക്ക് വേണ്ടി 29 ലക്ഷം രൂപ അടുത്ത ആഴ്ച്ച അനുവദിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു. കൂടാതെ ഈ ഒക്ടോബറിൽ 110 kv ചാർജ് ചെയ്യാൻ കഴിയുമെന്നും അതോടെ കരുനാഗപ്പള്ളിയിലെ വോൾട്ടേജ് ക്ഷാമം വൈദ്യുതി മുടക്കം എന്നിവക്ക് ശാശ്വത പരിഹാരം ആകും.
മണപ്പള്ളി , ഓച്ചിറ, കരുനാഗപ്പള്ളി നോർത്ത് എന്നീ സെക്ഷനുകളിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും സംബന്ധിച്ചു പരിഹാരം ഉണ്ടാകുന്നത്തിനു വേണ്ടി ബഹുമാനപെട്ട വൈദ്യുതി വകുപ്പ് മന്ത്രി അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ താഴെ പറയുന്ന വിഷയങ്ങൾ എം.എൽ.എ അവതരിപ്പിക്കുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു
വൈദ്യുതിയുടെ ഉപഭോഗത്തിൽ വന്ന ആധിക്യം മൂലം ഓച്ചിറ സബ് ഡിവിഷന് കീഴിലുള്ള മണപ്പള്ളി, ഓച്ചിറ, കരുനാഗപ്പള്ളി നോർത്ത് സെക്ഷനുകളിൽ രൂക്ഷമായ വോൾടേജ് ക്ഷാമവും വൈദ്യുതി മുടക്കവും പതിവാകുന്നു. ഓച്ചിറ 33 kv സബ് സ്റ്റേഷനിൽ നിന്നുമാണ് ഓച്ചിറ സെക്ഷന്റെ പരിധിയിൽ വൈദ്യുതി വിതരണം നടത്തുന്നത്. കായംകുളം സബ് സ്റ്റേഷനിൽ നിന്നും ഏകദേശം 9 km ദൂരത്തിൽ അതി ദുർഘടമായ വഴികളിൽ കൂടിയാണ്. 33 kv ലൈൻ കടന്നു വരുന്നത്. ആയതിനാൽ തന്നെ 33kv ലൈനിൽ ഉണ്ടാകുന്ന തകരാറുകൾ കണ്ടുപിടിക്കാനും അവ പരിഹരിക്കാനും വളരെയധികം കാലതാമസം നേരിടുന്നു.
മണപ്പള്ളി സെക്ഷനിലെ പ്രധാന 11 KV ഫീഡറുകളായ മണപ്പള്ളി ഫീഡറും വള്ളികുന്നം ഫീഡറും വള്ളികുന്നം 33 സബ്സ്റ്റേഷനിൽ നിന്നുമാണ് എന്നത്. വള്ളികുന്നത്തെ KV സബ്സ്റ്റേഷനിലേക്ക് 33 kv ഫീഡറുകൾ നേരിട്ട് വരുന്നത്. 30 KM അകലെയുള്ള ഇടപ്പോൺ 220 KV സബ്സ്റ്റേഷനിൽ നിന്നുമാണ്. റബ്ബർ തോട്ടങ്ങളിലൂടെയും പുഞ്ച പാടങ്ങളിലൂടെയും ചൂളയുടെ ചെറി കുളങ്ങൾക്കിടയിലൂടെയാണ് 33 KW ലൈൻ കടന്നുവരുന്നത്. കാലപ്പഴക്കത്താൽ ദ്രവിച്ച പോസ്റ്റുകളും ഇൻസുലേറ്ററുകളുമാണ് ഈ ലൈനിൽ നിലനിൽക്കുന്നത്. കാറ്റും മിന്നലും മൂലം റബ്ബർ മരങ്ങൾ ഒടിഞ്ഞ വീരുന്നതും ഇന്സുലേറ്ററുകൾ ഫ്ലാഷ് ആവുന്നതും മൂലം 33 kv ലൈൻ പലപ്പോഴും ഫാൾട് ആകുകയും അത് കണ്ടുപിടിക്കാൻ താമസം നേരിടുകയും ചെയ്യുന്നു. ഈ കാരണത്താൽ മണപ്പള്ളി സെക്ഷനിലെ 70% ഓളം ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടക്കം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ ബാക്കിയുള്ള രണ്ട് ഫീഡറുകൾ തൊടിയൂരും ശൂരനാടും ശാസ്താംകോട്ട സബ്സ്റ്റേഷനിൽ നിന്നും വരുന്നതും ശൂരനാട് സെക്ഷന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ഇക്കാരണങ്ങളാൽ ഫലപ്രദമായ ബാക്ക് ഫീഡിങ് സൗകര്യം നിലവിലില്ല
കരുനാഗപ്പള്ളി 66KV സുബ്സ്റ്റേഷനിൽ നിന്നുമാണ് കരുനാഗപ്പള്ളി നോർത്ത് സെക്ഷന്റെ
പരിധിയിൽ വൈദ്യുതി വിതരണം നടത്തുന്നത്. കരുനാഗപ്പള്ളി 110 kv സബ് സ്റ്റേഷന്റെ പണി
പൂർത്തിയാകാത്തതിനാൽ കരുനാഗപ്പള്ളി നോർത്ത് സെക്ഷനിൽ വോൾടേജ് ക്ഷാമം നേരിടുന്നു.
താഴെ പറയുന്ന കാര്യങ്ങൾ അടിയന്തിരമായി ചെയ്താൽ മണപ്പള്ളി, ഓച്ചിറ, കരുനാഗപ്പള്ളി നോർത്ത് എന്നീ സെക്ഷനുകളിലെ വൈദ്യുതി മുടക്കം കുറയ്ക്കാൻ സാധിക്കും.
- ഓച്ചിറ 33kv സബ്സ്റ്റേഷന്റെ ശേഷി 110 kv ആയി ഉയർത്തുക
- ഓച്ചിറ 33kvലൈൻ കവേർഡ് കണ്ടക്ടർ ആക്കുക.
- ഓച്ചിറ 33kv കരുനാഗപ്പള്ളി സബ്സ്റ്റേഷനിൽ നിന്നും ഫീഡിങ് അനുവദിക്കുക.
- കരുനാഗപ്പള്ളി 110 kv സബ്സ്റ്റേഷന്റെ പണി അടിയന്തിരമായി പൂർത്തിയാക്കുക
- കരുനാഗപ്പള്ളി സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുമ്പോൾ ശാസ്താംകോട്ട സബ്സ്റ്റേഷനിൽ നിന്നുമാണ് 110 kv ലൈൻ വലിക്കുന്നത്. ആ ലൈനിന് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ബദൽ മാർഗം നിലവിലില്ല. അതിനാൽ നിലവിൽ 6 ലൈൻ വരുന്ന മാവേലിക്കര കറ്റാനം കരുനാഗപ്പള്ളി ലൈൻ അപ്ഗ്രേഡ് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
- കരുനാഗപ്പള്ളി 110 kv ലൈൻ വരുന്ന ഭാഗം ടാപ്പ് ചെയ്ത് മാലുമേൽ ഭാഗത്ത് 110 kv സബ്സ്റ്റേഷൻ സ്ഥാപിക്കുക. “ഇതുവഴി മണപ്പള്ളി, ശൂരനാട്, മൈനാഗപ്പള്ളി, കരുനാഗപ്പള്ളി നോർത്ത് എന്നീ നാല് സെക്ഷനുകൾക്ക് വളരെ പ്രയോജനകരം ആയിരിക്കും.
- കറ്റാനം 66 kv സബ്സ്റ്റേഷനിൽ ഒരു 6/33 KV ട്രാൻസ്ഫോർമർ സ്ഥാപിച്ച് കറ്റാനം സബ്സ്റ്റേഷനിൽ
നിന്ന് 33 kv വേർഡ് കണ്ടക്ടർ വലിച്ച് വള്ളികുന്നം സബ്സ്റ്റേഷനിൽ എത്തിക്കുക.
ഒപ്പം പഴയ നിലവിലുള്ള 33 V ലൈൻ കാർഡ് കണ്ടക്ടർ പാരലൽ ലൈൻ ആക്കി
നിലനിർത്തുക.
- വള്ളികുന്ന സബ്സ്റ്റേഷനിലുള്ള 5 MVA-യുടെ രണ്ട് ട്രാൻസ്ഫോർമറുകളും 8 MVA ആയി ഉയർത്തുക.
- വള്ളികുന്നം സബ്സ്റ്റേഷനിലെ കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ മാറ്റി ആധുനികവൽക്കരിക്കുന്നതു
വഴി HT ഇന്ററപ്ഷൻ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.
മണപ്പള്ളി, ഓച്ചിറ, കരുനാഗപ്പള്ളി നോർത്ത് എന്നീ സെക്ഷനുകളിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി റെയിൽവേക്ക് അടക്കാനുള്ള 29 ലക്ഷം രൂപ ഉടൻ അനുവദിക്കാനും ഈ വർഷം ഒക്ടോബറിൽ തന്നെ കരുനാഗപ്പള്ളി 110 kv സ്റ്റേഷൻ ചാർജ് ചെയുന്നതാണെന്നും അതോടെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും പരിഹരിക്കാൻ കഴിയുമെന്ന് ബഹുമാനപെട്ട മന്ത്രി അറിയിച്ചു .
യോഗത്തിൽ കെ എസ് ഇ ബി ഡിസ്ട്രിബൂഷൻ ഡയറക്ടർ സുരേന്ദ്ര, ട്രാൻസ്‌മിഷൻ ഡയറക്ടർ സിജി പൗലോസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർകൊല്ലം നാഗരാജ്,എക്സിക്യൂട്ടീവ് എഞ്ചിനീയർ ബീനാകുമാരി, കൊല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡിസ്ട്രിബൂഷൻ ആശ അശോകൻ, കൊട്ടാരക്കര ട്രാൻസ്‌മിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രദീപ് ഓച്ചിറ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അംബികകുമാരി എന്നീ ഉദ്യോഗസ്ഥർ പങ്കെടുത്തു .