ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു

Advertisement

മൈനാഗപ്പള്ളി . ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു.പുതിയകാലം – ബഷീർ കൃതികളിലെ വായന എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ കാഥികന്‍ വി.വി. ജോസ് ഉദ്ഘാടനം ചെയ്തു.പത്രപ്രവർത്തകൻ ഹരികുറിശ്ശേരി വിഷയം അവതരിപ്പിച്ചു.കവി എം.ജി. മനു ചർച്ചയിൽ പങ്കെടുത്തു.ഡോ.കെ.ബി.ശെൽവ മണി, സോമൻ മുത്തേഴം, ടി. ജോസ് കുട്ടി, ബാലവേദി സെക്രട്ടറി ശ്രീഹരി, ലൈബ്രേറിയൻ ജിജി ദാസ് എന്നിവർ സംസാരിച്ചു.’