ശാസ്താംനട ഓണവിള ഗവ യുപി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട:ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് സമിതിയുടെയും അമ്പലത്തുംഭാഗം പി.കെ രാഘവൻ ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.
ശാസ്താംനട ഓണവിള ഗവ.യു.പി സ്കൂളിൽ നടന്ന പരിപാടി കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ അധ്യക്ഷത വഹിച്ചു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി.ബിനീഷ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രന്ഥശാല ഭാരവാഹികളായ മനു.വി.കുറുപ്പ്,എം. രാജ്മോഹൻ,എംപിറ്റിഎ പ്രസിഡന്റ് ബി.സുശീല, ലൈബ്രേറിയൻ ജയപ്രകാശ് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാന അദ്ധ്യാപിക ആർ.ജയലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.സിന്ധു നന്ദിയും പറഞ്ഞു.