ശൂരനാട്ട് ഗൃഹനാഥനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Advertisement

ശാസ്താംകോട്ട:ശൂരനാട്ട് അയൽ വീട്ടിലെ രോഗവിവരം അറിയാനെത്തിയ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കിഴക്കേ വീട്ടിൽ പീതാംബരൻപിള്ള(57) ആണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം

.സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ വിശാഖ് ഭവനത്ത് ശിവശങ്കരപിള്ളയെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു.പീതാംബരന്‍പിള്ളയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിലേക്കെത്തിയ പീതാംബരന്‍പിള്ളയെ മടക്കി അയക്കാന്‍ ശങ്കരപ്പിള്ള ശ്രമിച്ചത്. തര്‍ക്കമായി. തുടര്‍ന്ന് ശങ്കരപ്പിള്ള വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിലും കാലിനും മുറിവേറ്റ പീതാംബരന്‍പിള്ളയെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു.