ശാസ്താംകോട്ട തടാകം മലിനമാക്കിയാല്‍ കര്‍ശന നടപടി

Advertisement

കൊല്ലം: ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നാലു മാസത്തേക്ക് നിരോധിച്ച് കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു.
ശാസ്താംകോട്ട പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12, 15 എന്നീ വാര്‍ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കും. റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ക്ക് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. വിവിധ സ്രോതസുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തികള്‍ തടയും.

Advertisement