ലോട്ടറി കടയില്‍ മോഷണ ശ്രമത്തിനിടെ തമിഴ്‌നാട് സ്വദേശി പിടിയില്‍

Advertisement

കൊട്ടാരക്കര: ലോട്ടറി കടയില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിലായി. തമിഴ്‌നാട് തൊങ്കാശി സ്വദേശിയായ വെങ്കിട സുബ്രഹ്മണ്യന്‍ (29) ആണ് പോലീസ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ കൊട്ടാരക്കര ചന്തമുക്കിലുള്ള ലോട്ടറി കടയുടെ പൂട്ട് പൊളിച്ചാണ് ഇയാള്‍ മോഷണം നടത്താന്‍ ശ്രമിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ കൊട്ടാരക്കര പോലീസിന്റെ പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഒരാഴ്ച മുമ്പും ഈ കടയില്‍ നിന്നും 7000 രൂപയും സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച് ആര്യങ്കാവില്‍ കൊണ്ടുപോയി തുക കൈക്കലാക്കിയിട്ടുള്ളതായും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.