തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയില്ല;ശാസ്താംകോട്ടപഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി കോൺഗ്രസ് അംഗം

Advertisement

ശാസ്താംകോട്ട: ഗ്രാമപഞ്ചായത്തിൽ വഴി വിളക്ക് കത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഐ.ഷാനവാസ് കുത്തിയിരുന്ന് പ്രതിഷേധിച്ചു.വ്യാഴാഴ്ച രാവിലെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. കരിന്തോട്ടുവ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായി ബിനോയി, ഗ്രാമപഞ്ചായത്ത് അംഗം വൽസലകുമാരി എന്നിവരും സമരത്തിൽ പങ്കെടുത്തു. അടിയന്തിരമായി നടപടി സ്വീകരിക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉറപ്പിൽ പിന്നിട് സമരം അവസാനിപ്പിച്ചു.