കലുങ്ക് പണിക്കായി റോഡ് പൊളിച്ചു കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡില്‍ ഗതാഗതകുരുക്ക്

Advertisement

കരുനാഗപ്പള്ളി. കലുങ്ക് പണിക്കായി റോഡ് പൊളിച്ചു ശാസ്താംകോട്ട റോഡില്‍ ഗതാഗതകുരുക്ക്. കരുനാഗപ്പള്ളി-ശാസ്താംകോട്ടറോഡിലെ ചന്തക്കു കിഴക്കുഭാഗത്താണ് ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ചത്. റോഡിന്റെ പകുതി പൊളിച്ച് കോണ്‍ക്രീറ്റ് പണി തീര്‍ത്തശേഷമാണ് ബാക്കി പണിയുന്നത്. പൊളിച്ച ഭാഗം കുണ്ടും കുഴിയുമാണ് അതുവഴിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇവിടെ അപകടകരമായി കുറച്ചു തെങ്ങിന്‍ തടികളും വച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട് വാഹനങ്ങള്‍ വെള്ളക്കെട്ടിലേക്ക് വീഴാനും സാധ്യത ഏറെ.

യാത്രക്കാര്‍ ഒരു മര്യാദയും പരസ്പര ബഹുമാനവും കാണിക്കാതെ തിരക്കു കൂട്ടുന്നത് വലിയ സംഘര്‍ഷമായിട്ടുണ്ട്. ഇരു ചക്രവാഹനം മാത്രമല്ല കാറുകളും ഓട്ടോകളും കുത്തിത്തിരുകുന്നത് വലിയ. പ്രതിസന്ധിയാണ്. ഇവിടെ പൊലീസിനെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചില്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാകുമെന്ന് പതിവു യാത്രക്കാര്‍ പറയുന്നു. ഇത്രയും പ്രശ്‌നമുണ്ടായിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

Advertisement