ശാസ്താംകോട്ട- തേവലക്കര, പെരുമ്പള്ളി മുക്ക്, മൈനാഗപ്പള്ളി റോഡിൽ അമ്മച്ചിറ ക്ഷേത്രത്തിന്റെ സമീപത്ത് ആണ് റോഡിനു കുറുകെ പുറം മ്പോക്കിൽ നിന്ന മരം ആണ് വീണത്.ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം അരമണിക്കൂറോളം ഗതാഗതംതടസ്സപ്പെട്ടു. വിവരമറിഞ്ഞ് ശാസ്താംകോട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
അരമണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചു മാറ്റിയത്. ഗ്രേഡ് എ.എസ്. ടി. ഓ. സജീവ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ
രതീഷ് ആർ, ഗോപൻ, വിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർജയപ്രകാശ് ഹോം ഗാർഡ് ബിജു, ഉണ്ണികൃഷ്ണപിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു