ശാസ്താംകോട്ട. ഉറ്റവരെ തേടുന്ന കണ്ണുകളിലെ തിളക്കം മങ്ങിത്തുടങ്ങി. അടഞ്ഞ ഗേറ്റുകള്‍ക്കുമുന്നില്‍ അവള്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസം അഞ്ചായി. ശാസ്താംകോട്ട കാരാളിമുക്ക് റോഡില്‍ മാമ്പുഴമുക്ക് അനശ്വര ഓഡിറ്റോറിയത്തിന് സമീപമാണ് അഞ്ചുദിവസമായി ഈ നായക്കുട്ടി ചുറ്റിത്തിരിയുന്നത്.
കഴുത്തില്‍ ബെല്‍റ്റുണ്ട്, ആരോ ഓമനിച്ച് വളര്‍ത്തിയതാണ് അവളെ. വഴിതെര്‌റിയതോ ഉപേക്ഷിച്ചതോ അത് അറിയില്ല. പോമറേനിയന്‍ ക്രോസ് ആയ നായയ്ക്ക് കുട്ടികളെ കാണുന്നത് തന്നെ സന്തോഷമാണ്. എന്നാല്‍ വീട്ടുകാര്‍ ഗേറ്റടക്കും ഒരു ചെറിയ വഴിയില്‍ മാത്രമായി കറങ്ങി നടക്കുകയാണ് അവള്‍. തന്റെ ആരെങ്കിലും വരുമോ എന്ന് നോക്കി നില്‍പ്പാണ് അവള്‍. അടുത്ത വീട്ടിലെ നമ്പര്‍. 9496670180