യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

Advertisement
ചവറ.യുവാവിനെ കുത്തിക്കൊലപ്പെടുത്തന്‍ ശ്രമിച്ച  പ്രതി പോലീസ് പിടിയില്‍. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍  ക്ലീറ്റസ്(53) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. പയ്യലക്കാവ് സുനാമി ഫ്ളാറ്റിലെ താമസക്കാരനായ ഗിരീഷിനെയാണ് പ്രതി കുത്തി പരിക്കേല്‍പ്പിച്ചത്. 

ഗിരീഷിന്‍റെ മാതാവിനെ പ്രതി അസഭ്യം വിളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ സുനാമി ഫ്ളാറ്റിന് സമീപം വച്ച് ഗിരീഷിനെ പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്നും ശ്വാസകോശത്തില്‍ രക്തം ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗിരീഷിന്‍റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചവറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ കെ.ആര്‍.ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ നൗഫല്‍, മദനന്‍, പ്രദീപ്, ഗ്രേഷ്യസ് എസ്.സിപിഒ അനില്‍ സിപിഒ സുജിത്, ഉമേഷ് എന്നവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.