ഐഎൻടിയുസി കുന്നത്തൂർ റീജീയണൽ ക്യാമ്പ് ആരംഭിച്ചു

Advertisement

ശാസ്താംകോട്ട: ഐ.ൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ ക്യാമ്പ് ആഞ്ഞിലിമൂട് ജെ.ആർ.ജെ. ഹാളിൽ ആരംഭിച്ചു. നേതൃസംഗമം ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹ സമിതി അംഗം
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. തുണ്ടിൽ നൗഷാദ്, കുന്നത്തൂർ ഗോവിന്ദപിള്ള , ടി.ആർ.ഗോപകുമാർ , റംലാ ബീവി,വൈ.നജിം, നാല് തുണ്ടിൽ റഹിം, എൽ. സരസ്വതിയമ്മ, ശാന്തകുമാരി , ജയശ്രീ രമണൻ , അസൂറ ബീവി, ഷീജ ഭാസ്ക്കർ, സാവിത്രി, ഷീല, സി.എസ്. രതീശൻ , പെരുംകുളം ലത്തീഫ്, ബിനു മംഗലത്ത് . ഹരികുമാർ കുന്നുംപുറം, രമേശൻ , സരസ ചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം നാളെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി.രാമേന്ദ്രപ്രസാദ്, ജില്ലാ പ്രസിഡന്റ് ഏ.കെ. ഹഫീസ്, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ് തുടങ്ങിയവർ പ്രഭാഷണം നടത്തും