മെൻസ്ട്രുവൽകപ്പ് വിതരണവും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഐഡി കാർഡ് വിതരണവും

Advertisement

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി മെൻസ്ട്രുവൽകപ്പ് വിതരണവും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഐ.ഡി. കാർഡ് വിതരണം എന്നിവയുടെ ഉദ്ഘാടനവും 07-07 – 2023 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ന്റെ അദ്ധ്യക്ഷതയിൽ ബഹു. കൊല്ലം ജില്ലാ കളക്ടർ ശ്രീമതി അഫ്സാന പർവ്വീൺ നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ചിറക്കു മേൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ബൈജു റിപ്പോർട്ട് അവതരിപ്പിക്കുകയും പദ്ധതിയെ പറ്റി വിശദീകരിക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ – ശുചിത്വത്തിന് ഊന്നൽ നൽകി ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതിന് ബഹു. കളക്ടർ ജില്ലാ ഭരണകൂടത്തിന്റെ ആശംസ നേർന്നു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബ സിജു , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൈമൂന നജീബ് , ശാസ്താം കോട്ടബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ. ഷാജഹാൻ, െമെ നാഗപ്പള്ളി പഞ്ചായത്തംഗങ്ങളായ ബിന്ദു മോഹൻ, ആർ ബിജുകുമാർ , സജിമോൻ ആർ ജലജ രാജേന്ദ്രൻ, അബ്ദുൾ മനാഫ്, ഉഷാകുമാരി , ഷിജിന നൗഫൽ, റാഫിയ നവാസ്, അഡ്വ. അനിത അനീഷ്, രജനി സുനിൽ, ലാലീ ബാബു , വർഗ്ഗീസ് തരകൻ, രാധിക ഓമനക്കുട്ടൻ, ബിജി കുമാരി , അനന്ദു ഭാസി , അജി ശ്രീക്കുട്ടൻ, ഷഹുബാനത്ത് , ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് ആശംസ അറിയിച്ചു. വി.ഇ. ഒ. സുനിത നന്ദി ആശംസിച്ചു.