ശൂരനാട് തെക്ക് വില്ലേജ് ഓഫീസ് പതാരത്തിൽ നിലനിർത്തണം :ആർ എസ് പി

ആർ എസ് പി ശൂരനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
Advertisement

പതാരം . ശൂരനാട് തെക്ക് വില്ലേജ് ഓഫീസ് പതാരത്തിൽ നിന്നും മാറ്റാനുള്ള നടപടി പിൻവലിച്ച് ഓഫീസ് പതാരത്തെ റവന്യൂ പുറമ്പോക്കിൽ തന്നെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർ എസ് പി ശൂരനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണിയിലെ പടലപ്പിണക്കം മൂലം ഒരു വർഷമായിട്ടും സർവ്വകക്ഷി യോഗ തീരുമാനം നടപ്പിലാക്കുവാൻ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് ശേഷിയില്ലെന്നും, പുറമ്പോക്കിൽ താമസിക്കുന്നവർക്ക് അർഹമായ ആനുകൂല്ല്യം നൽകി റവന്യൂ ഭൂമി ഒഴിപ്പിച്ചെടുക്കാൻ നടപടി സ്വീകരിക്കാതെ കോടതി ഇടപെടലിന് അവസരമൊരുക്കുകയാണെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് ഇടവ നശേരി സുരേന്ദ്രൻ ആരോപിച്ചു.

തുണ്ടിൽ നിസാർ അധ്യക്ഷത വഹിച്ചു.
കെ മുസ്തഫ, ഉല്ലാസ് കോവൂർ, ജി വിജയൻ പിള്ള, ജി തുളസീധരൻ പിള്ള, എസ് ബഷീർ, എസ് വേണുഗോപാൽ, കെ രാജി, ബാബു ഹനീഫ, എസ് ശശികല, ശ്യാം പള്ളിശേരിക്കൽ, മായാ വേണുഗോപാൽ, സുഭാഷ് എസ് കല്ലട, മുൻഷീർ ബഷീർ, ബിനു മാവിനാത്തറ ആർ രാജീവ്, രാമൻ പിള്ള
പ്രകടനത്തിനും ധർണ്ണയ്ക്കും സുരേഷ്, സുരേന്ദ്രക്കുറുപ്പ്, മല്ലിക, രവീന്ദ്രൻ പിള്ള, ബിജു ലാൽ , സുലോചന, രാജേഷ്, ശരത്, സബനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement