ശാസതാംകോട്ട: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനത്തിന് മുമ്പേ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ജില്ലാശുചിത്വമിഷനും സംയുക്കമായി ചേർന്ന് കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡരികിൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ ശുചി മുറിയുടെ വാതിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ വിരുദ്ധർ തകർത്തത്.
കേ ന്ദ്രത്തിൻ്റെ ഗേറ്റ് പൂട്ടി ഇരുന്നങ്കിലും ഇത് തകർത്ത് അകത്ത് കടന്ന് വാതിൽ ചവിട്ടി തകർക്കുകയായിരുന്നെന്ന് കരുതുന്നു.ഇതേ അവസ്ഥയിൽ തുടരുന്നതിനാൽ അകത്തുള്ള വിലകൂടിയ ഫിറ്റിംഗ്സുകൾ തകർക്കാനോ ഇളക്കി കൊണ്ട് പോകാനോ സാധ്യത ഉണ്ട്.ഒരു വർഷം മുമ്പ് തന്നെ വിശ്രമകേന്ദ്രത്തിൻ്റെ പണികൾ പൂർത്തീകരിച്ചങ്കിലും വൈദ്യുതി, വെള്ള കണക്ഷനുകൾ ലഭിക്കാത്തതിനാൽ ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു.