റോക്കിയല്ല, പക്ഷേ പലവട്ടം വഴിതെറ്റിപ്പോയ പൂക്കാലമായി അവളെത്തി

എടായല്ല..എടീ
Advertisement

ശാസ്താംകോട്ട. ഒടുവില്‍ അവളെത്തേടി ആളെത്തി. 5 ദിവസമായി മാമ്പുഴ മുക്കിലെ ഓഡിറ്റോറിയത്തിനടുത്ത വീടുകളുടെ ഗേറ്റുകളിലും റോഡിലും മുട്ടിഅലഞ്ഞ നായക്കുട്ടിയെ ത്തേടി ഒരാളെത്തി. കാണാതായ തന്‍റെ നായക്കുവേണ്ടി ഫേസ് ബുക്കില്‍ കുറിപ്പിട്ട് കാത്തിരിക്കുന്നതിനിടെയാണ് വേങ്ങ സ്വദേശി അമ്പാടി ഇന്നലെ വാര്‍ത്ത കണ്ടത്.

തന്‍റെ നായയാണോ എന്ന നോക്കിയപ്പോള്‍ അതല്ല.അതോടെ മടങ്ങിപ്പോയെങ്കിലും വൈകിട്ടു വരെ മറ്റാരും തേടിയെത്തിയില്ല എന്നറിഞ്ഞപ്പോള്‍ അമ്പാടി വീണ്ടും എത്തി നായയെ ഏറ്റെടുക്കുകയായിരുന്നു. ആദ്യ തവണ അടുപ്പം കാണിക്കാതെ തന്‍റെ ആളെത്തും എന്നുകരുതി മാറിനിന്ന അവള്‍ പക്ഷേ രണ്ടാംവട്ടം അമ്പാടി എത്തിയപ്പോള്‍ കൂട്ടായി. പെട്ടെന്ന് വീട്ടുകാരുമായി ഇണങ്ങുകയും ചെയ്തു.

കഴുത്തില്‍ ബെല്‍റ്റ് ഉള്ള നായ നല്ല പെരുമാറ്റ രീതി പഠിച്ചതാണ്. ആരോ ഉപേക്ഷിച്ചതാകാനാണ് സാധ്യത എന്ന് സ്ഥലത്തെ വീട്ടുകാര്‍ പറയുന്നു. കുട്ടികളെകണ്ടാല്‍ മനസിളകി അവരോടൊപ്പം തുള്ളിച്ചാടുന്ന നായക്കുട്ടി ഏതായാലും നല്ല ഉടമയിലേക്കെത്തിയെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.