ഓപിആര്‍ റൂബി ടീച്ചറുടെയും കുടുംബത്തിന്റെയും ഓമന!

Advertisement

കുന്നത്തൂർ. ഒരു വർഷം മുമ്പ് മുറ്റത്തെ മരച്ചില്ലയിൽ നിന്നും കണ്ണ് പോലും വിരിയാത്ത നിലയിൽ ഒരു അണ്ണാൻ കുഞ്ഞ് താഴേക്ക് വീഴുന്നു.ഓടിയെത്തി അതിനെയെടുത്ത് വീട്ടിനകത്ത് കൊണ്ടു പോയി പരിചരിച്ച റൂബി ടീച്ചർ ഇന്നവന് എല്ലാമെല്ലാമാണ്.ഒപിആർ എന്നാണ് അണ്ണാന് വീട്ടുകാർ
പേരിട്ടിരിക്കുന്നത്.’മോനെ ഒപിആറേ’ യെന്ന് ഉറക്കെ വിളിച്ചാൽ എവിടെയായാലും ഓടിയവൻ ടീച്ചറുടെ അരികിലെത്തും.അവനറിയാം ടീച്ചറുടെ കയ്യിൽ അവനായി പഴമോ,റെസ്ക്കോ,ബിസ്ക്കറ്റോ അങ്ങനെ വല്ലതും കരുതിയിട്ടുണ്ടാകുമെന്ന്.

ചെങ്ങന്നൂർ ചെറിയനാട് എസ്.വി ഹൈസ്ക്കൂൾ അധ്യാപിക കുന്നത്തൂർ ഈസ്റ്റ് അനു ഭവനിൽ റൂബി മേരിയും അണ്ണാനും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.തുടക്കത്തിൽ പാലും അട്ബൂരിയും കേക്കും ഒക്കെയായിരുന്നു മെനു.ഇപ്പോഴത് മാറി.വീട്ടിൽ കഴിഞ്ഞു വന്നിരുന്ന അണ്ണാൻ ഇപ്പോൾ സന്ധ്യയാകുന്നതോടെ അടുത്തുള്ള മരച്ചില്ലയിലേക്ക് ചേക്കേറും.രാവിലെ വീണ്ടുമെത്തി സ്വന്തം വീട്ടിലെത്തിയ
പോലെ ഓടിച്ചാടി നടക്കും.ഗൃഹനാഥനായ യേശുദാസനും മക്കളായ അനുദാസിനും അജുദാസിനുമെല്ലാം ഈ അണ്ണാൻ ഏറെ പ്രിയപ്പെട്ടവനാണ്.