മണിപ്പൂർ കലാപത്തിനെതിരെ സമാധാനത്തിന്റെ സ്തുതി ഗീതത്തോടെ മെഴുതിരി തെളിച്ച് പ്രതിഷേധ സമരം

Advertisement

തേവലക്കര. ഇന്ത്യയുടെ വടക്ക് കിഴക്കിൻ സംസ്ഥാനമായ മണി പൂരിൽ കഴിഞ്ഞ മേയ് മാസം തുടങ്ങിയ ഗോത്രവർഗകലാപത്തി ന്റെ മറവിൽ മണിപ്പൂരിലെ ക്രൈസ്തവ സമൂഹത്തിനും സാധാരണ ജനങ്ങൾക്കും എതിരെ നടക്കുന്ന പീഢനങ്ങൾക്കും അതിക മങ്ങൾക്കും എതിരെ കൊല്ലം രൂപതയിലെ തെക്കുഭാഗം ഫെറോ നയിലെ 13 ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ പ്രതിഷേ ധറാലിലും ഐക്യദാർഢ്യസമ്മേളനവും നടത്തി. അരിനല്ലൂർ ലോകരക്ഷക ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രതി ഷേധ റാലിയിൽ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണ ക്കിന് വിശ്വാസികൾ അണിചേർന്നു. പ്രതിഷേധ റാലി കൊല്ലം രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധറാലി പടപ്പനാൽ ജംഗ്ഷനിൽ സമാപിച്ച് ഐക്യ ദാർഢ്യ സമ്മേളനം നടത്തി. മുഖ്യപ്രഭാഷണം നടത്തി സമ്മേ ളനം K.R.L.C.C മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്ജ് ഉദ്ഘാ ടനം ചെയ്തു.

സമ്മേളനത്തിൽ ഫാദർ ഫ്രാങ്കളിൻ ഫ്രാൻസീസ് ഭരണഘടനാ പ്രതിജ്ഞയും രൂപാ ബി.സി.സി. ഡയറക്ടർ ഫാദർ ജോളി എബ്രഹാം ഐക്യദാർഢ്യ പ്രതിജ്ഞാ പ്രാർത്ഥനയ്ക്കും നേതൃ ത്വം നൽകി.ഫാ.ടി ജെ ആൻറണി, സിസ്റ്റർ എമ്മാമേരി, യോഹന്നാൻ ആന്റണി എന്നി വർ ആശംസകൾ അർപ്പിച്ചു. തെക്കുംഭാഗം ഇടവക ഗായക സംഘം ഉണർത്തുപാട്ട് ആലപിച്ചു.

തെക്കുംഭാഗം ഫെറോനാ വികാരി ഫാദർ ജോർജ്ജ് സെബാ സ്റ്റ്യൻ അദ്ധ്യക്ഷതയും ഫാദർ ജെയിസൺ ജോസഫ് സ്വാഗതവും ഫെറോനാ കോർഡിനേറ്റർ സജുജോസഫ് നന്ദിയും രേഖപ്പെടുത്തി
പ്രതിഷേധ റാലിക്കും ഐക്യദാർഢ്യസമ്മേളനത്തിനും ഫാദർ അരുൺ ജെ. ആറാടൻ, ഫാദർ മനോജ് ആന്റണി, ഫാദർ ജോസഫ് സജി കടവിൽ, ഫാദർ റെജിസൺ റിച്ചാർഡ്, ഫാദർ ടോമി, ഫാദർ മാത്യു, ഫാദർ ബിനു, ഫാദർ ബോബൻ സി.പി., ഫാദർ ഫ്രാൻ സീസ് പറമ്പിൽ, കെ.സി.വൈ.എം പ്രതിനിധി മാനുവൽ ആന്റണി വിവിധ കോൺവെന്റുകളിലെ സിസ്റ്റേഴ്സ് പതിമൂന്ന് ഇടവകകളി ലെ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ഉണർന്നെണീക്കാം ഒന്നിക്കാം എന്ന മുദ്രാവാക്യങ്ങളോടെ റാലി യ്ക്ക് ഐക്യദാർഢ്യം നേർന്ന് ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ഷരിഫുൽ ഇസ്ലം ജമാ അത്ത് കൂട്ടായ്മയുടെ നേതൃത്വ ത്തിൽ പടപ്പനാലിൽ അഭിവാദ്യം അർപ്പിച്ചു.

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisement