കൊട്ടാരക്കര: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കൊട്ടാരക്കര മേഖലയിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയുമായി പ്രവര്‍ത്തിച്ചിട്ടുള്ള യുവാവ് പിടിയില്‍. കൊട്ടാരക്കര വല്ലം എല്‍പി സ്‌കൂളിന് സമീപം ശ്രീകൃഷ്ണ മന്ദിരത്തില്‍ അരുണ്‍ അജിത്ത് (26) ആണ് ഗുണ്ടാ ആക്ട് പ്രകാരം കൊല്ലം റൂറല്‍ ജില്ലാ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 7 വര്‍ഷങ്ങളായി കൊട്ടാരക്കര മേഖലയില്‍ പണം അമിത പലിശയ്ക്ക് കൊടുക്കുക്കുന്ന അരുണ്‍ കഞ്ചാവ്, എംഡിഎംഎ കടത്തിലെ മുഖ്യ കണ്ണിയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊട്ടാരക്കരയില്‍ കൊലപാതക ശ്രമ കേസുകളിലും എറണാകുളത്ത് തോക്കു ചൂണ്ടി കവര്‍ച്ചാ കേസുകളിലേയും പ്രതിയാണ്. ഇയാളുടെ കൂട്ടു പ്രതിയായ ചക്കുപാറ വിഷ്ണു ഗുണ്ടാ ആക്റ്റ് പ്രകാരം ജയിലില്‍ ആയതിനു ശേഷം പുറത്തിറങ്ങുകയും തുടര്‍ന്നു ചക്കുപാറ വിഷ്ണുവും അരുണ്‍ അജിത്തും സംഘാംഗങ്ങളും ചേര്‍ന്നു വീണ്ടും കഞ്ചാവ് കടത്തുകയും ചെയ്തതിനു മൂന്നു മാസം മുന്‍പ് പോലീസ് പിടിയിലാകുകയും തുടര്‍ന്ന് ജയില്‍ വാസത്തിനു ജാമ്യത്തിലിറങ്ങുകയുമായിരുന്നു. തുടര്‍ന്ന് കൊല്ലം റൂറല്‍ പോലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരം കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമ പ്രകാരം തടങ്കലിന് ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു.