കുറ്റം തെളിയിക്കാനായില്ല,പ്രവാസി സുഗതൻ ആത്മഹത്യ ചെയ്ത കേസില്‍ കൊടികുത്തിയ 5 എഐവൈഎഫ് പ്രവർത്തകരെ വെറുതെ വിട്ടു

Advertisement

കൊല്ലം. വ്യവസായം തുടങ്ങാനായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് കൊടികുത്തിയതിനെതുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത കേസിലാണ് എ.ഐ.വൈ.എഫ്. പ്രവർത്തകരെ വെറുതെ വിട്ടത്

പുനലൂർ പോലീസ് ചാർജ്ജ് ചെയ്ത കേസിലെ പ്രതികളായ , വിളക്കുടി ഇളമ്പൽ, പാലോട്ടുമേലതിൽ ഇമേഷ്, കുന്നിക്കോട് മണ്ണൂർ കിഴക്കതിൽ,ഗിരീഷ്, വിളക്കുടി, സതീഷ് ഭവനില്‍ സതീഷ് കുമാർ, വിളക്കുടി,ഇളമ്പൽ, അരവിന്ദ ഭവനില്‍ അജികുമാർ, ഇളമ്പൽ, വിളക്കുടി, പുനലൂർ,ആരംപുന്ന, ബിനു ഭവനത്തില്‍,ബിനീഷ്എന്നിവരെയാണ് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി ബിജു സുധാകരന്‍ വെറുതേവിട്ടത്.

പ്രവാസിയായ വാളക്കോട്ട് എൻ.എ. മന്ദിർ വീട്ടിൽ സുഗതൻ ബനസേൽ ആഡിറ്റോറിയത്തിന് സമീപത്തായി വാടകയ്ക്ക് എടുത്ത സ്ഥലത്ത് താൽക്കാലിക ഷെഡ് പണിത് വർക്ക് ഷോപ്പ് പണി നടത്തിയപ്പോൾ സി.പി.ഐ.യുടെയും എ.ഐ.വൈ.എഫ്.ന്റെയും പ്രവർത്തകരായ പ്രതികൾ എ.ഐ.വൈ.എഫ്.ന്റെ കൊടിനാട്ടി തടസ്സപ്പെടുത്തിയതിൽ മനംനൊന്ത് സുഗതന്‍ 23.02.2018 രാവിലെ 6.30 മണിയ്ക്ക് ഷെഡിനു സമീപം കെട്ടിതൂങ്ങി മരിക്കുകയായിരുന്നു. പ്രതികൾ ആത്മഹത്യാ പ്രേരണാ കുറ്റം ചെയ്തതായി ആരോപിച്ചായിരുന്നു പ്രോസിക്യൂഷൻ കേസ്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും മരണപ്പെട്ട സുഗതന്റെ ഭാര്യയേയും രണ്ട് ആൺമക്കളേയും ചെറുമകനേയും ബന്ധുക്ക ളേയും ഉൾപ്പെടെ 16 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഭാര്യയു ടേയും മക്കളുടേയും മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ ജുഡീ ഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റും പ്രോസിക്യൂഷൻ സാക്ഷിയാ യിരുന്നു. രണ്ടുസാക്ഷികൾ കൂറുമാറി. മറ്റുള്ള സാക്ഷികൾ എല്ലാം പ്രോസിക്യൂഷന് അനുകൂലമായി തെളിവു നൽകുകയായിരുന്നു. എ.ഐ.വൈ.എഫ്.ന്റെ കൊടികൾ ഉൾപ്പെടെ 6 തൊണ്ടി മുതലു കളും 10 അക്ക പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്തുനിന്നും കോടതിയിൽ ഹാജരാക്കി. പുനലൂർ എസ്.എച്ച്.ഒ. ബിനു വർഗ്ഗീ സാണ് പ്രതികൾക്കെതിരെ ചാർജ് ഷീറ്റ് കോടതിയിൽ ഹാജരാ ക്കിയത്. പ്രോസിക്യൂഷന് പ്രതികൾക്കെതിരെ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നു വിധിന്യായ ത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

പ്രതികൾക്ക് വേണ്ടി അഡ്വ: പി.ബി. ശിവൻ, അഡ്വ: ചിന്‍റു ചന്ദ്രൻ, അഡ്വ: പാർവ്വതി എസ് പിള്ള, അഡ്വ: ആര്യശ്രീ കലേഷ്, അഡ്വ: അരവിന്ദ് പി. പിള്ള എന്നിവർ കോടതിയിൽ ഹാജരായി.

Advertisement