കൊല്ലം. സിറ്റിയിലെ ഇരവിപുരം, കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി 2016 മുതൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇരവിപുരം താഴത്ത്‌ചേരി കൂട്ടിക്കട അർബൻ ബാങ്കിൻ സമീപം മിറസ് മൻസിലിൽ മിറാസ്(28) നെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
2016 മുതൽ 2022 വരെ റിപ്പോർട്ട് ചെയ്ത ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊലപാതകം, വധശ്രമം, നരഹത്യശ്രമം, വ്യക്തികളെ ആക്രമിച്ച് കവർച്ച നടത്തുക, ഭീഷണിപ്പെടുത്തൽ, തുടങ്ങിയവയാണ് ഇയാൾക്കെതിരെ ചുമത്തിയിരുക്കുന്ന കുറ്റങ്ങൾ. 2016 ൽ താന്നി പാലത്തിന് സമീപം പ്രതിയടക്കമുള്ള സംഘം മോട്ടോർ സൈക്കിളിൽ വന്ന സുമേഷിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പർവീൺ ഐ.എ.എസ്സ് ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്. ഒളിവിലായിരുന്ന മിറാസിനെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളെ കരുതൽ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു