ശാസ്താംകോട്ട . സർക്കാരുകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.അംഗനവാടി ജീവനക്കാർക്കും ആശാ പ്രവർത്തകർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും മിനിമം വേജസായ 700 രൂപ ദിനംപ്രതി നൽകണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇവരെ കൊണ്ട് പകലന്തിയോളം പണിയെടുപ്പിച്ചിട്ട് ചെറിയ വേതനമാണ് നൽകുന്നത്. ഇത് നീധി നിഷേധമാണ്.കോവിഡ് കാഘട്ടത്തിൽ രോഗ പ്രതിരോധ – നിവാരണ പ്രവത്തനത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും ഇവരുടെ സേവനം വിലമതിക്കാനാകാത്ത വിധം ശ്രദ്ദേയമായിരുന്നുവെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.
ഐഎൻടിയുസി കുന്നത്തൂർ റീജീയണൽ കമ്മിറ്റി രണ്ട് ദിവസമായി നടത്തിയ നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാർ,ജില്ലാ ജനറൽ സെക്രട്ടറിമാരായ ചവറ ഹരീഷ് കുമാർ,കോതേത്ത് ഭാസുരൻ, കെ.ജി തുളസീധരൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു മംഗലത്ത്,എസ്.ശ്രീകുമാർ , നേതാക്കളായ കൊമ്പിപ്പിള്ളിൽ സന്തോഷ്,വിദ്യാരംഭം ജയകുമാർ, സോമൻ കോട്ടവിള,ജെ.സരോജാക്ഷൻ, എം.ശിവാനന്ദൻ,സന്തോഷ് പഴവറ, വിജേഷ്കൃഷ്ണ,സുരേഷ് ചന്ദ്രൻ,മോഹനൻ പവിത്രേശ്വരം,ബിജു രാജൻ,സുധർമ്മ കോവൂർ,ബാബു മംഗലത്ത്,തങ്കച്ചി കുന്നത്തൂർ, സുരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.