ചവറ. ദേശീയപാതയിൽ ചവറ ബസ്റ്റാന്റിന് സമീപം കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു.
കരുനാഗപ്പള്ളി, ലാലാജി ജംഗ്ഷനു സമീപം താമസിക്കുന്ന കിരൺ (48),ചവറ പുതുക്കാട് കൃഷ്ണനിലയത്തിൽ രാധാകൃഷ്ണൻ(55) എന്നിവരാണ് മരിച്ചത്. കരുനാഗപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയിനർ ലോറിയും എതിർദേശീയയിൽ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് 7 30 ഓടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന കിരൺ തൽക്ഷണം മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന രാധാകൃഷ്ണൻ കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരണപ്പെട്ടു. കിരൺ ചവറ തട്ടാശ്ശേരിയിൽ തുണിക്കട നടത്തിവരികയായിരുന്നു.
ആശാവർക്കറായ മഞ്ജുവാണ് രാധാകൃഷ്ണന്റെ ഭാര്യ.
മക്കൾ: ഹരികൃഷ്ണൻ, യദുകൃഷ്ണൻ