എം എ സീറ്റൊഴിവ്‌

Advertisement

ചവറ: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പന്‍മന ക്യാമ്പസില്‍ 2023-24 വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്ക്‌ എസ്‌ സി / എസ്‌ ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്‌തിരിക്കുന്ന സീറ്റുകളിലേക്ക്‌ ഒഴിവുുകള്‍ ഉണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. സംസ്‌കൃത വേദാന്തം എസ്‌ സി2, എസ്‌ ടി 1, മലയാളം എസ്‌ സി മൂന്ന്‌, എസ്‌ ടി 1 എന്നിങ്ങനെയാണ്‌ നിലവിലുള്ള ഒഴിവുകള്‍,

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ 12-07-23 ബുധനാഴ്‌ച പന്‍മന ക്യാമ്പസില്‍ നേരിട്ടെത്തി ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതും 14-07-23 രാവിലെ 11 മണിക്ക്‌ പന്‍മന പ്രാദേശിക കേന്ദ്രത്തില്‍ വച്ച്‌ നടത്തുന്ന പ്രവേശന പരീക്ഷ എഴുതി യോഗ്യത തെളിയിക്കേണ്ടതുമാണ്‌. 02-02-23ലെ വിജ്ഞാപന പ്രകാരം അപേക്ഷ സമര്‍പ്പിച്ച്‌ പ്രവേശന പരീക്ഷ എഴുതിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ യോഗ്യരല്ല.