ആത്മഹത്യക്ക് ശ്രമിച്ച് ആറ്റിലെ ഒഴുക്കിൽ പെട്ട വയോധികയ്ക്ക്ക്ക് പുതുജീവൻ, രക്ഷപ്പെടുത്തിയ യുവാവിന് നാടിൻ്റെ ആദരവ്

Advertisement

തൊടിയൂര്‍.ആത്മഹത്യക്ക് ശ്രമിച്ച് ആറ്റിലെ ഒഴുക്കിൽ പെട്ട വയോധികയ്ക്ക്ക്ക് പുതുജീവൻ. രക്ഷപ്പെടുത്തിയ യുവാവിന് നാടിൻ്റെ ആദരവ്’ ശൂരനാട് ,വായനശാല സ്വദേശിയായ വയോധികയാണ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇവര്‍ കരുനാഗപ്പള്ളി, തൊടിയൂർ പാലത്തിൽ നിന്നും ശക്തമായ ഒഴുക്കുള്ള പള്ളിക്കലാറിലേക്ക് എടുത്ത് ചാടിയത്. അൽപ്പം നീന്തൽ വ ശ മുള്ള ലക്ഷമി കുട്ടിയമ്മ ഒഴുക്കിൽപ്പെട്ട് നിലവിളിച്ച് മുങ്ങിയും പൊങ്ങിയും അര കിലോമീറ്ററോളം ദൂരത്തെത്തി. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയായ അജിവെള്ളത്തിലേക്ക് ചാടി പണിപ്പെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

മറ്റാരും തൽസമയം സഹായത്തിനുണ്ടായിരുന്നില്ല. ശക്തമായ ഒഴുക്കുള്ളതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് നൂറ്മീറ്റർ അകലെ കരക്കടുപ്പിക്കാൻ കഴിഞ്ഞത്.തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ അറിയിപ്പിക്കുകയും പൊലീസ് എത്തി ബന്ധുക്കളോടൊപ്പം മടക്കിയക്കുകയും ചെയ്തു. നാല് മക്കളുള്ള ഇവർ മകളുടെ കൂടെയാണ് താമസം. വീട്ട് വഴക്കിനെതുടര്‍ന്നാണ് അതിക്രമത്തിന് ശ്രമിച്ചത്. കുത്തൊഴുക്കിൽ ജീവൻ പണയം വെച്ച് വയോധികയെ രക്ഷപ്പെടുത്തിയ അജിയെ മുൻ പഞ്ചായത്തംഗം ഷഹനാസിൻ്റെ നേതൃത്വത്തിൽ ആദരവും നൽകി

Advertisement