പ്രായപൂർത്തികാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വർഷം തടവ്

Advertisement

കരുനാഗപ്പള്ളി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനമ്മയുടെ ചിറ്റപ്പന് വിവിധ വകുപ്പുകളിലായി 10 വർഷം തടവിനും 15,000 രൂപ പിഴയും വിധിച്ചു. പിഴ തുകയായി ലഭിക്കുന്ന തുക പെൺകുട്ടിക്ക് കൈമാറണമെന്നും വിധിയിലുണ്ട്.
കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 8 വർഷവും ഐ.പി.സിയ വിവിധ വകുപ്പുകൾ പ്രകാരം 2 വർഷവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 2021ൽ ശൂരനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ
രണ്ടാനമ്മയുടെ ചിറ്റപ്പൻ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എന്‍.സി പ്രേംചന്ദ്രൻ ഹാജരായി.

Advertisement