കരുനാഗപ്പള്ളി. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്സിനു(16344) കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ കോവിഡിനു മുൻപ് ഉണ്ടായിരുന്ന സ്റ്റോപ്പ് ജൂലൈ 16 മുതൽ പുനസ്ഥാപിച്ചതായി എ എം ആരിഫ് എം പി അറിയിച്ചു. ഇതുസംബന്ധിച്ച റെയിൽവേ ബോർഡിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചെന്നും രാത്രി 02.22നു കരുനാഗപ്പള്ളിയിൽ എത്തുന്ന ട്രെയിൻ ഒരു മിനിട്ടു നേരമായിരിക്കും നിർത്തുക എന്നും എംപി വ്യക്തമാക്കി. മൂന്നു ട്രെയിനുകൾക്ക് മുൻപ് ഉണ്ടായിരുന്ന സ്റ്റോപ്പുകൾ പുനസ്ഥാപിക്കാൻ താൻ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് സ്റ്റോപ്പ് അനുവദിച്ചതെന്നും രാജ്യറാണി എക്സ്പ്രസ്സിനു കൂടി ഉടൻ തന്നെ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും എം പി കൂട്ടിച്ചേർത്തു. ഇതോടൊപ്പം മാവേലി എക്സ്പ്രസ്സിനു അമ്പലപ്പുഴയിൽ നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.