തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Advertisement

ഓയൂർ: തീപ്പെള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെളിയംതച്ചക്കോട് കീർത്തി ഭവനിൽ തിലകന്റെ മകൾ സർഗ്ഗ ( വന്ദന – 25 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ ആളില്ലാതിരുന്ന സമയം വീട്ടുമുറ്റത്ത് വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തിരുവനന്തപുരംമെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരണമടഞ്ഞത്. പൂയപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.