കുന്നിക്കോട് കിണറ്റിൽ അകപ്പെട്ട സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

Advertisement

കുന്നിക്കോട്. കിണറ്റിൽ അകപ്പെട്ട സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.മേലില പാലവിളയിൽ ലതിക (44) യാണ് വീട്ടു മുറ്റത്തെ കിണറ്റിലേക്ക് വീണത് . കിണറ്റിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ നോക്കിയപ്പോൾ ലതിക ആഴത്തിലേക്കു മുങ്ങി പോകാതെ കയറിൽ പിടിച്ചു കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ പത്തനാപുരം  ഫയർഫോഴ്സിൽ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തുകയും ഗ്രേഡ് സീനിയർ ഓഫീസർ  ഷിനോവ് കിണറ്റിലേക്കിറങ്ങി  വെള്ളത്തിൽ മുങ്ങി കിടന്ന ലതികയെ കയർവല ഉപയോഗിച്ച് കരയ്ക്ക് എത്തിച്ചു.  ലതിക മുമ്പും കിണറ്റിൽ വീണിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.  ഏകദേശം 30 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ മുകൾ അറ്റം വരെ വെള്ളമായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെയ്സൺ പി ജോൺ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ അജീഷ്, ആർ. ബി പ്രവീൺ, മാനുവൽ, എസ്. ദിനുകുമാർ, എസ്. സുജിലാൽ, ദിനരാജ് എന്നിവരും ഫയര്‍ഫോഴ്സ്   സംഘത്തിലുണ്ടായിരുന്നു.