കെഎംഎംഎല്ലില്‍അത്യാധുനിക എയര്‍ കംപ്രസ്സര്‍ സംവിധാനം കമ്മീഷന്‍ ചെയ്തു,വൈദ്യുതി ചെലവിലും പരിപാലനത്തിലും വര്‍ഷം 1.17 കോടി മിച്ചം വെക്കാനാകും

Advertisement

ചവറ. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം കെഎംഎംഎല്ലില്‍ അത്യാധുനിക രീതിയിലുള്ള എയര്‍ കംപ്രസ്സര്‍ സംവിധാനം കമ്മീഷന്‍ ചെയ്തു. ഉല്‍പാദന ചിലവിന്റെ ഭാഗമായ വൈദ്യുതി ചെലവിലും പരിപാലനത്തിലുമായി വര്‍ഷം 1.17 കോടി മിച്ചം വെക്കാനാകുന്നതാണ് പുതിയ സംവിധാനം.
മണിക്കൂറില്‍ 335 കിലോവാട്ട് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന 5 എയര്‍ കംപ്രസ്സറുകളാണ് കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ ക്ഷമത കുറഞ്ഞ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ വലിയ രീതിയില്‍ ഊര്‍ജ്ജം ആവശ്യമായി വന്നിരുന്നു. ഒപ്പം പരിപാലനത്തിനും വലിയ ചെലവ് വരാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് പഴയ എയര്‍ കംപ്രസ്സറുകള്‍ക്ക് പകരമായി അത്യാധുനിക എയര്‍ കംപ്രസ്സര്‍ സംവിധാനം സ്ഥാപിച്ചത്. ഇതിന് പ്രവര്‍ത്തിക്കാന്‍ മണിക്കൂറില്‍ 660 കിലോവാട്ട് വൈദ്യുതിയേ ആവശ്യമൊള്ളു. പരിപാലനത്തിനുള്ള ചെലവും കുറവാണ്.


2 കോടിരൂപാ ചെലവിലാണ് അത്യാധുനിക എയര്‍ കംപ്രസ്സര്‍ സംവിധാനം സജ്ജമാക്കിയത്. ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റ് നിര്‍മ്മാണത്തിലെ എല്ലാ ഘട്ടത്തിലും കംപ്രസ്സഡ് എയര്‍ അത്യാവശ്യമാണ്. ഡ്രൈ എയര്‍ 9.5 ബാര്‍മര്‍ദ്ധത്തിലും വെറ്റ് എയര്‍ 4.5 ബാര്‍ മര്‍ദ്ധത്തിലും കടത്തിവിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പഴയ എയര്‍ കംപ്രസ്സര്‍ സംവിധാനത്തില്‍ 9.5 ബാര്‍ മര്‍ദ്ധത്തില്‍ മാത്രമാണ് കംപ്രസ്സഡ് എയര്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നത്. അതിനാല്‍ പ്ലാന്റുകളിലെ ഉപയോഗിത്തിന് വീണ്ടും മര്‍ദ്ധം ക്രമീകരിക്കേണ്ടി വന്നിരുന്നു. പുതിയ സംവിധാനത്തില്‍ പ്ലാന്‍ുകള്‍ക്ക് ആവശ്യമായ മര്‍ദ്ധത്തില്‍ തന്നെ കംപ്രസ്സഡ് എയര്‍ ഉല്‍പാദിപ്പിക്കാനും വിതരണം നടത്താനും കഴിയും എന്നതും മേന്‍മായാണ്.
പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനം ഓപ്പറേറ്റര്‍മാരായ ജീവനക്കാരുടെ ആയാസം കുറക്കുന്നതിനും സഹായകരമാണ്. നിലവില്‍ ഡ്രൈ എയറും വെറ്റ് എയറും ഒരേ എയര്‍ കംപ്രസ്സറില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. രണ്ട് മാസത്തിനകം അത്യാധുനിക രീതിയിലുള്ള ഒരു എയര്‍ കംപ്രസ്സര്‍ സംവിധാനം കൂടി സജ്ജമാക്കും. ഇതോടെ ഡ്രൈ എയറും വെറ്റ് എയറും വെവ്വേറെയായി ഉല്‍പാദിപ്പിക്കാനും ആവശ്യമനുസരിച്ച് പ്ലാന്റുകളില്‍ ലഭ്യമാക്കാനും കഴിയും.മണിക്കൂറില്‍ 5000 എന്‍.എം ക്യൂബ് കപ്പാസിറ്റിയുള്ളതാണ് പുതിയ കംപ്രസര്‍.
ബെല്‍ജിയത്തില്‍ നിര്‍മ്മിച്ച ഓട്ടോമാറ്റഡ് സംവിധാനങ്ങളോട് കൂടിയ മൂന്ന് സ്‌ക്രൂ കംപ്രസറുകള്‍ കൂടി ഈ ശ്രേണിയുടെ ഭാഗമായി മൂന്ന് മാസത്തിനകം സ്ഥാപിക്കും. ഇതോടെ സ്‌ക്രൂ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കംപ്രസറുകളും സെന്‍ട്രിഫ്യൂഗല്‍ സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കംപ്രസറും കമ്പനിയുടെ ഉല്‍പന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.

Advertisement